നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെരുവമ്പറമ്പ് നരിപ്പറ്റ ഒരപ്പിൽ മുക്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത യോഗം ചേർന്നു.
റോഡ് പുനരുദ്ധാരണം വേഗത്തിൽ തന്നെ പൂർത്തീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇരു പഞ്ചായത്തുകളുടെയും ജനപ്രതിനിധികൾ അറിയിച്ചു.
നാദാപുരം ചിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് നാദാപുരം ടൗണിലേക്കുള്ള പുതിയ ഫീഡറിനുള്ള ഭൂഗർഭ കേബിളിന്റെ പ്രവൃത്തി കഴിഞ്ഞ ഉടൻ താറിങ് പ്രവർത്തി ആരംഭിക്കും.
കോഴിക്കോടൻ കണ്ടി ശംസുദ്ധീന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ഇ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഖില മര്യാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി പി വിശ്വനാഥൻ മാസ്റ്റർ, വാർഡ് മെമ്പർ സജിത സുധാകരൻ, കെ കെ മുഹമ്മദ് ഹാജി, ഇ ഹാരിസ്, കെ പി സുബൈർ , കെ കെ ഇബ്രാഹിം ഹാജി, റഫീഖ് മുറിച്ചാണ്ടി , റിയാസ് ലൂളി , ഒ കെ അബ്ദുല്ല ഹാജി, റഫീഖ് ചുണ്ടയിൽ എന്നിവർ സംസാരിച്ചു.
മഹ്റൂഫ് ടി പി സ്വാഗതവും ചാത്തോത്ത് ഹമീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഇ ഹാരിസ് ചെയർമാനായും റഫീഖ് മുറിച്ചാണ്ടി കൺവീനറായും നിർമാണ കമ്മിറ്റി രൂപീകരിച്ചു.
#street #work #speeded #Naripatta #Road