നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും നാളെ നടത്തുന്ന പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് കല്ലാച്ചിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കെപിസിസി മെമ്പർ വി.എം.ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
കെപിഎസ് ടിഎ സംസ്ഥാന കൗൺസിലർ പി. രഞ്ജിത്ത്‌കുമാർ അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനാ നേതാക്കളായ കെ. പ്രദീപൻ, ഉമാശങ്കർ, സത്യദേവൻ, കെ. ദിനേശൻ, ടി. ജൂബേഷ്, സി.പി.അഖിൽ, മനോജ് കൈവേലി എന്നിവർ പ്രസംഗിച്ചു.
#strike #tomorrow #Seto #organized #protest #march #dharna #Kallachi