വാണിമേൽ: (nadapuram.truevisionnews.com) ഹെൽത്തി കേരളയുടെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
വിലങ്ങാട് ഭാഗത്ത് സുരക്ഷിതമല്ലാതെ ഭക്ഷ്യ വസ്തുക്കൾ ഫ്രീസറിൽ സൂക്ഷിച്ച ഹോട്ടൽ ശ്രീരാഗം, പഴകിയ പോത്തിറച്ചി ഫ്രീസറിൽ സംഭരിച്ചുവെച്ച എംകെസി ഫ്രോസൻ മീറ്റ് സ്റ്റാൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കളും 25 കിലോ പോത്തിറച്ചിയും നശിപ്പിച്ചു.
ശുചിത്വം പാലിച്ച ശേഷം മത്രം തുറന്നു പ്രവർത്തിക്കുവാൻ നിർദ്ദേശം നൽകി. വിലങ്ങാട് കള്ളുഷാപ്പ്, കരുകുളത്തെ വനിതാ തട്ടുകട എന്നിവയ്ക്ക് ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശം നൽകി.
പുതുക്കയത്തെ മലബാർ സ്റ്റേഷനറി, അപ്പക്കട എന്ന സ്ഥാപനത്തിന് അടക്കം പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. 10,000/- രൂപ പിഴയടക്കാൻ നിർദ്ദേശിച്ചു.
പുകയില നിരോധന നിയമപ്രകാരം 1000 രൂപ പിഴ ഈടാക്കി ഭൂമിവാതുക്കൽ ആസ്പയർ ഹോസ്പിറ്റലിനു പിറകിലെ റഫീഖ് വടക്കേ കണ്ടിയിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി.ജയരാഘവൻ, സി.പി. സതീഷ്, കെ.എം. ചിഞ്ചു എന്നിവരും പങ്കെടുത്തു.
#Inspection #Vanimel #Health #Department #Stale #food #items #seized #destroyed