Featured

പ്രതിഭകളെ ആദരിക്കാൻ; പി വി അൻവർ ഇന്ന് നാദാപുരത്ത്

News |
Jan 22, 2025 10:15 AM

നാദാപുരം: (nadapuram.truevisionnews.com) തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഓർഗനൈസർ മുൻ എം എൽ എ അൻവർ ഇന്ന് നാദാപുരത്ത്.

കേരള സഹൃദയ മണ്ഡലം സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവപ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ് അൻവർ നാദാപുരത്തെത്തുന്നത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഹോട്ടൽ ഡി പാരീസിലാണ് ചടങ്ങ് .

പ്രളയാനന്തരം ഏറെ ദുരിതമനുഭവിക്കുന്ന വിലങ്ങാട്ടെ കുടിയേറ്റകർഷകരെ നേരിൽ കാണാനും അൻവറിന് പരിപാടിയുണ്ട്. സർക്കാർ പ്രഖ്യാപിച്ച വിലങ്ങാട് പുനരധിവാസ പദ്ധതി വൈകുന്നതിലുള്ള പ്രതിഷേധത്തിലാണ് വിലങ്ങാട്ടുകാർ.

പ്രളയത്തിന് ശേഷം ദുരിതം പേറുന്ന വിലങ്ങാട്ടെ കർഷകർ അൻവറിന് പരാതി നൽകുമെന്നറിയുന്നു.





#honor #talents #PVAnvar #today #Nadapuram

Next TV

Top Stories