നാദാപുരം: (nadapuram.truevisionnews.com) തെങ്ങുകയറ്റത്തിനിടെ ഷോക്കേറ്റ് തെറിച്ച് വീണ തൊഴിലാളിക്ക് രക്ഷകരായി തൊഴിലുറപ്പ് തൊഴിലാളികൾ.
നരിക്കാട്ടേരി പന്ത്രണ്ടാം വാർഡിലെ കിഴക്കേടത്ത് പറമ്പിൽ തെങ്ങ് കയറ്റത്തിനിടെ ചട്ടിരങ്ങോത്ത് ബാബുവിനാണ് (60) ഷോക്കേറ്റത്.
തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് ഏണി ഇലക്ട്രിക് ലൈനിൽ തട്ടി ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. സമീപത്ത് തേങ്ങ പെറുക്കുകയായിരുന്ന യുവാവും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ബാബുവിന് പ്രാഥമിക ചികിത്സ നല്കി.
ശരീരമാകെ തിരുമി രക്തപ്രവാഹം ശരിയാക്കി. ഉടൻ തന്നെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വടകര ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ബാബു ആശുപത്രി വിട്ടു.
#Shocked #climbing #coconut #Guaranteed #workers #saviors #workers