വിലങ്ങാട്: (nadapuram.truevisionnews.com) ഉരുൾപൊട്ടലിൽ നാശം വിതച്ച വിലങ്ങാട് പുഴയും തോടുകളും നവീകരിക്കാൻ 2.49കോടിയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി.
പുഴയിലെ ചെളിയും മണ്ണും നീക്കി സ്വഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനായി മേജർ ഇറിഗേഷൻ സമർപ്പിച്ച രണ്ട് കോടിയുടെ പദ്ധതിക്കും ചെറുതോടുകൾ വീണ്ടെടുക്കാൻ മൈനർ ഇറിഗേഷൻ സമർപ്പിച്ച 49.6ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചത്.
തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല സമിതിയുടെ നിർദേശ പ്രകാരമാണ് പദ്ധതിക്ക് അടിയന്തിരമായി ഭരണാനുമതി നൽകിയത്. മഴക്കാലത്തിന് മുമ്പ് പദ്ധതി പൂർത്തിയാക്കാനായി ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളി മുതൽ ഏഴു റീച്ചുകളാക്കി തിരിച്ച് പ്രവൃത്തികൾ നടത്തും.
ഉരുൾപൊട്ടലിൽ പുഴ ഗതിമാറിയൊഴുതി വലിയ നാശമാണുണ്ടായത്. ഉരുൾപൊട്ടലിൽ ഉരുട്ടി പാലത്തിൻ്റെ അപ്രോച്ച് റോഡ്, വാളുക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്‌ടമാണു പൊതുമരാമത്തു വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
ജലസേചന വകുപ്പിൻ്റെ നഷ്‌ടം 35 കോടയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണു കണക്ക്.
#Vilangad #Landslide #fund #sanctioned #upgrading #river #canals