നാദാപുരം: (nadapuram.truevisionnews.com) തെരുവം പറമ്പ് പുഴയോരത്തെ കയ്യേറ്റങ്ങൾ അവസാനിപ്പിച്ച് പുഴയുടെ നീരൊഴുക്ക് സുഗമമാക്കണമെന്നും പുഴയിൽ കുന്ന് കൂട്ടിയ മണലും മണ്ണുംനീക്കം ചെയ്ത് പുഴയുടെ ഒഴുക്കിന് തടസ്സമാകാതെ സംരക്ഷിക്കണമെന്നും ഇറിഗേഷൻ, ജിയോളജി, റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പുഴ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആർ.ജെ.ഡി മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു.
പുഴയോരവും പരിസരവും സന്ദർശിച്ചു പരിസര വാസികളും പുഴ സംരക്ഷണ പ്രവർത്തകരുമായ കളത്തിൽ മുഹമ്മദ്, എൻ.കെ ഹമീദ് എന്നിവരുമായി നേതാക്കൾ ആശയ വിനിമയം നടത്തി.
നാദാപുരം, വാണിമേൽ വില്ലേജുകളിലെ എഫ്.എം. ബി വച്ച് പരിശോധന നടത്തി കൃത്യമായ പുഴയുടെ അതിർത്തി നിർണ്ണയിക്കണമെന്നും ആവശ്യപ്പെട്ടു.
ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, മണ്ഡലം കമ്മറ്റി ഭാരവാഹികളായ കെ.വി നാസർ,ടി.കെ ബാലൻ, വി.കെ പവിത്രൻ മറ്റു നേതാക്കളായ ടി.മഹേഷ്, ചന്ദ്രൻ വാണിമേൽ, സുരേഷ് മരുതേരി, ശ്രീജിത്ത് പുറക്കാലുമ്മൽ, എം.പി സഞ്ജയ് ബാവ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
#Riverside #encroachments #water #flow #facilitated #RJD