വാണിമേൽ: (nadapuram.truevisionnews.com) ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ഭൂമിവാതുക്കൽ പാക്കോയി റോഡ്, പണി അനിശ്ചിതമായി നീണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സമരം തുടങ്ങി.
![](https://tvn.zdn.im/img/truevisionnews.com/0/image-uploads/6778b7de7cf22_ad-image.jpg)
പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ച വാണിമേൽ നരിപ്പറ്റ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂമിവാതുക്കൽ - പാക്വോയി -തിരുവങ്ങോത്ത് റോഡിൻ്റെയും പാക്കോയി പാലത്തിൻ്റെയും പണി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പി ഡബ്ല്യൂ ഡി ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചത്.
ആദ്യ ഘട്ടമായി കുറ്റ്യാടി പി ഡബ്ല്യൂ ഡി ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്‌തു.
റോഡിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ രൂക്ഷമായ പ്രക്ഷോഭത്തിനു നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പഞ്ചായത്ത് ലീഗ് പ്രസി ഡണ്ട് എം.കെ മജീദ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.
എം.കെ. അഷ്റഫ്, ഒമുനീർ, വി.പി. മൊയ്തു കുറ്റ്യാടി ഇ.വി. മൊയ്തു, പി.പി. അമ്മത്, നടുക്കണ്ടി മൊയതു എന്നിവർ പ്രസംഗിച്ചു. മൊയതു സി.പി, അമ്മത് എൻ പി, കുഞ്ഞാലി സി.വി ഉസമാൻ കെ ഷഫീഖ് കെ കെ ഫൈസൽ മാമ്പിലാകൂൽ ഷഫീഖ് സി കെ സഫ്വാൻ എന്നിവർ നേതൃത്വം നൽകി.
#Muslim #League #organized #dharna #against #deplorable #condition #Pakkoi #Road