വാണിമേൽ: (nadapuram.truevisionnews.com) കേരള ജനതക്ക് തീരാ ദുരിതം സമ്മാനിച്ച പിണറായി സർക്കാർ കേരളത്തെ കട്ടുമുടിച്ചിരിക്കുക യാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി. വാണിമേൽ

പഞ്ചായത്ത് മുസ്‌ലിം ലീഗ് രാഷ്ട്രീയ വിശദീകരണ പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം കെ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ കെ നവാസ്, നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ്, കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് സി വി മൊയ്തീൻ ഹാജി, പഞ്ചായത്ത് ഭാരവാഹികളായ കെ വി കുഞ്ഞമ്മദ്, എം പി സൂപ്പി ഹാജി, പി പി അമ്മദ്, കെ കെ കുഞ്ഞബ്ദുള്ള ഹാജി, അസ്‌ലം കളത്തിൽ, നടുക്കണ്ടി മൊയ്തു, സുബൈർ തോട്ടക്കാട്, യൂത്ത് ലീഗ് നേതാക്കളായ ഒ മുനീർ, ജാഫർ ദാരിമി തുടങ്ങിയവർ സംസാരിച്ചു.
#Pinarayi #government #cut #Kerala #AnsariThillankeri