ഇരിങ്ങണ്ണൂർ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും, ഭൂനികുതി വർദ്ധിപ്പിച്ചതിനുമെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി വില്ലേജ് ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി.

ബജറ്റിൽ ഭൂമിയുടെ നികുതി 50 % വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമുണ്ടന്നും ഇത് ജനങ്ങൾക്ക് താങ്ങാനാവില്ലന്നും നേതാക്കൾ പറഞ്ഞു. വില്ലേജ് ഓഫിസ് ധർണ്ണ ഡി സി സി സിക്രട്ടരി അഡ്വ.പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.മോട്ടി, സി.പവിത്രൻ, കെ.രമേശൻ .പി. സുമലത, എം സി മോഹനൻ, പനയുള്ളതിൽ നാരായണൻ, എം.പി.ശ്രീധരൻ, രാമചന്ദ്രൻ തലായി, എം ടി.രാഹുലൻ, കെ.പി.കുമാരൻ, എം സി.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
#tax #evasion #Congress #organized #march #dharna #Edachery #village #office