കല്ലാച്ചി: കല്ലാച്ചി ഗവ:യു പി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും, അടിയന്തര ജീവൻ സുരക്ഷ ക്യാമ്പും നടത്തുന്നു.

നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും.
ക്യാമ്പിൻ്റെ ഭാഗമായി ഷുഗർ, ബി പി എന്നിവ സൗജന്യമായി പരിശോധിക്കും. ഒപ്പം ജനറൽ മെഡിസിൻ വിഭാഗത്തിൽ സൗജന്യ വിദഗ്ദ പരിശോധനയും ലഭ്യമാകും
കോഴിക്കോട് ആസ്റ്റർ മിംസിൻ്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് . ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ സേവനം ലഭിക്കുക. രാവിലെ 10 മണി മുതൽ സ്കൂൾ അങ്കണത്തിലാണ് ക്യാമ്പ്
ഒപ്പം ഹൃദയാഘാതം, പക്ഷാഘാതം, സ്ട്രോക്ക് എന്നിവ വരുമ്പോൾ അടിയന്തര ചികിത്സ നൽകാൻ സഹായിക്കുന്ന പരിശീലനവും നടക്കും.
ബുക്കിംഗിന് വിളിക്കുക
9446644310
7558046364
9895369711
.
#100th #Anniversary #Kallachi #Govt #UP #School #Free #Medical #Camp