നാദാപുരം : (nadapuram.truevisionnews.com) കേന്ദ്ര അവഗണയ്ക്കും, വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനുമെതിരെ ഫെബ്രുവരി 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ മോഹൻദാസ് നയിക്കുന്ന ഏരിയ കാൽ നട പ്രചരണ ജാഥ വിലങ്ങാട് തുടങ്ങി.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എ മോഹൻദാസിന് എം മെഹബൂബ് ചെമ്പതാക കൈമാറി.
വി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.ജാഥ ലീഡർ എ മോഹൻ ദാസ് , ജില്ല കമ്മിറ്റി അംഗങ്ങളായ പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, ജാഥ ഉപലീഡർ സി എച്ച് മോഹനൻ,പൈലറ്റ് ടി പ്രദീപ് കുമാർ, മാനേജർ ടി അനിൽകുമാർ ,കെ ശ്യാമള എന്നിവർ സംസാരിച്ചു.
ലോക്കൽ എൻ പി വാസു സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച പുതുക്കയത്ത് നിന്നും ആരംഭിക്കുന്ന ജാഥ അരൂരിൽ സമാപിക്കും.
വ്യാഴാഴ്ച്ച ജാഥ സ്വീകരണം 10 മണിക്ക് പുതുക്കയം, 11 മണിക്ക് പരപ്പു പാറ , 3 മണിക്ക് വിഷ്ണുമംഗലം, 4 മണിക്ക് കല്ലാച്ചി ,5 മണിക്ക് കുമ്മങ്കോട്, 6 മണിക്ക് പെരുമുണ്ടശ്ശേരി,7 മണിക്ക് അരൂരിൽ സമാപനവും നടക്കും.
#Nadapuram #area #foot #campaign #march #started