നാദാപുരം: (nadapuram.truevisionnews.com) കെഎസ്ടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം ആവേശമായി. പുറമേരി കെആർഎച്എസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം സംസ്ഥാന വൈസ് പ്രസിഡന്റ് മണ്ടോടി ബഷീർ ഉദ് ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ 17 സബ്ജില്ലകളിൽ നിന്നായി ഇരുന്നൂറോളം അധ്യാപകർ മത്സരത്തിൽ പങ്കെടുത്തു.
മസ്‌കറ്റ് കെഎംസിസി പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാസർ എടച്ചേരി കളിക്കാരെ പരിചയപ്പെട്ടു.
കെഎസ്ടിയു ജില്ലാ സെക്രട്ടറി എ.കെ.അബ്ദുള്ള, നാദാപുരം ടിഐഎം ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ് മാസ്റ്റർ എൻ.കെ.അബ്ദുൽ സലീം, ഷംസു മഠത്തിൽ, നൗഫൽ സി.വി, റാഷിദ്, കെ. അസ്ലം, നൗഫൽകിഴക്കയിൽ, കെ. വി. കുഞ്ഞമ്മദ്, പി. മുനീർ, ആമിർ.കെ എന്നിവർ പ്രസംഗിച്ചു.
#teachers #district #cricket #match #organized #Purameri #exciting