നാദാപുരം : വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നു വരുന്ന വൈവിദ്യമാർന്ന പരിപാടികളുടെ സമാപനവും 33 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ കെ കെ സജീവ് കുമാറിന് നൽകുന്ന യാത്രയയപ്പ് സമ്മേളനവും ഇന്ന് വൈകുന്നേരം 4 ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിക്കും. സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർക്കെ സൈനുൽ ആബിദ് മുഖ്യാതിഥിയാകും.
ശതാബ്ദിയുടെ ഭാഗമായുള്ള ലോഗോ രൂപകൽപന ചെയ്ത കെ കെ ഷിബി നിന്നെ ചടങ്ങിൽ ആദരിക്കും. വിദ്യാർഥികളുടെ നൃത്തനൃത്യങ്ങൾ വിവിധ കലാപരിപാടികൾ അരങ്ങേറും.
#Valayam #UP #School #Centenary #Celebration #Concludes #Farewell #Session #today