കെട്ടിടാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളി; കാല്‍നടയാത്രക്കാരും രോഗികളും ദുരിതത്തില്‍

കെട്ടിടാവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളി; കാല്‍നടയാത്രക്കാരും രോഗികളും ദുരിതത്തില്‍
Feb 21, 2025 12:27 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) പൊളിച്ചു മാറ്റിയ കെട്ടിടാവശിഷ്ടങ്ങൾ റോഡരികിൽ തള്ളിയത് അപകട ഭീഷണിയായി. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് മുമ്പിൽ സംസ്ഥാന പാതയോരത്താണ് കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കുമ്പാരമുള്ളത്.

ഇതോടെ ഫുട്പാത്ത് വഴിയുള്ള കാൽനടയാത്ര തടസപ്പെട്ടു. പൊതുവെ ഇടുങ്ങിയ ഭാഗമാണ് ഇവിടം. റോഡിലെ ടാർ ചെയ്യ ഭാഗത്തിറങ്ങി മാത്രമേ സഞ്ചരിക്കാൻ കഴിയുന്നുള്ളു.

ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്. ഗതാഗതക്കുരുക്കും വർധിച്ചു. കൂട്ടിയിട്ട മാലിന്യ കൂമ്പാരം ടാർപോളിൻ ഉപയോഗിച്ച് മൂടാനോ വെള്ളം ഒഴിച്ച് നനക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

വാഹനങ്ങൾ പോകുമ്പോൾ ഇതിൽ നിന്ന് ഉയരുന്ന പൊടി നിമിത്തം സമീപത്തെ ആശുപത്രിയിലെ രോഗികളും ബുദ്ധിമുട്ടുകയാണ്. ഹോട്ടൽ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലും പൊടിശല്യം രൂക്ഷമാണ്.

ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. രണ്ട് ദിവസമായി സംസ്ഥാന പാതയോരത്തെ കാഴ്ചയാണിത്. അധികൃതരുടെ സത്വരശ്രദ്ധ ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

#Building #debris #dumped #roadside #Pedestrians #patients #distress

Next TV

Related Stories
ജാഥ ഇന്ന് സമാപിക്കും; കൊടുംവേനലിലും സിപി ഐഎം കാൽ നട ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

Feb 22, 2025 12:23 PM

ജാഥ ഇന്ന് സമാപിക്കും; കൊടുംവേനലിലും സിപി ഐഎം കാൽ നട ജാഥയ്ക്ക് ആവേശോജ്വല സ്വീകരണം

ഏരിയ സെക്രട്ടറി എ. മോഹൻദാസ് നേതൃത്വം നൽകുന്ന ഏരിയാ കാൽ നട പ്രചരണ ജാഥ ഇന്ന് രാത്രി ചുഴലിയിൽ...

Read More >>
ആരോഗ്യം പൂർണ്ണതയ്ക്ക്; നാദാപുരത്ത് വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു

Feb 22, 2025 12:20 PM

ആരോഗ്യം പൂർണ്ണതയ്ക്ക്; നാദാപുരത്ത് വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു

ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 500-ൽ പരം കുടുംബങ്ങൾക്...

Read More >>
കല്ലാച്ചി ഗവ:യു പി സ്കൂൾ നൂറാം വാർഷികം; സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

Feb 22, 2025 10:29 AM

കല്ലാച്ചി ഗവ:യു പി സ്കൂൾ നൂറാം വാർഷികം; സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്

ക്യാമ്പ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദ് അലി ഉദ്ഘാടനം...

Read More >>
വിദ്യാർത്ഥികളെ അറിഞ്ഞ് അറിവ് പകരാൻ അധ്യാപകർക്ക് സാധിക്കണം -സ്പീക്കർ എ എൻ ഷംസീർ

Feb 22, 2025 07:00 AM

വിദ്യാർത്ഥികളെ അറിഞ്ഞ് അറിവ് പകരാൻ അധ്യാപകർക്ക് സാധിക്കണം -സ്പീക്കർ എ എൻ ഷംസീർ

വളയം യു പി സ്കൂളിന്റെ ശതാബ്‌ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു...

Read More >>
സജീവ് മാഷിന് യാത്രയയപ്പ്; വളയം യുപി ശതാബ്ദി ആഘോഷത്തിന് സമാപനം

Feb 21, 2025 10:49 PM

സജീവ് മാഷിന് യാത്രയയപ്പ്; വളയം യുപി ശതാബ്ദി ആഘോഷത്തിന് സമാപനം

നൂറിലേറെ വിദ്യാർഥികളുടെ കലാപരിപാടികൾ...

Read More >>
നാദാപുരം അർബൻ ബാങ്ക് വെബ്സൈറ്റ് ലോഞ്ചിങ്ങും ഷെയർ ക്യാമ്പയിൻ ഉദ്ഘാടനവും 24ന്

Feb 21, 2025 08:19 PM

നാദാപുരം അർബൻ ബാങ്ക് വെബ്സൈറ്റ് ലോഞ്ചിങ്ങും ഷെയർ ക്യാമ്പയിൻ ഉദ്ഘാടനവും 24ന്

ഈ ധനകാര്യ സ്ഥാപനം രണ്ടു പതിറ്റാണ്ടിലേറെയായി തുടർച്ചയായി ലാഭത്തിൽ...

Read More >>
Top Stories