ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കായപ്പനച്ചി വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കം. 21 ന് കാലത്ത് ആറു മണി പള്ളി ഉണർത്തൽ,ഗണപതി ഹോമം ഉച്ചക്ക് ശേഷം 3 മണി തണ്ടാൻ വരവ്, വിശ്വകർമ്മ വരവ് വൈകുന്നേരം കലവറ നിറക്കൽ ഘോഷയാത്ര കായപ്പനച്ചി മഹാവിഷ്ണു അയ്യപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വേങ്ങേരി ഭഗവതി ക്ഷേത്രത്തിൽ എത്തി ചേരും.

വൈകു.6 മണി അഴി നിർമ്മാണം. 7.30 അരി ചാർത്തൽ, 8:30 ഭഗവതിമാരുടെ വെള്ളാട്ടങ്ങൾ. 22 ശനി കാലത്ത് 6 മണി പള്ളിയുണർത്തൽ, തുടർന്ന് അഴിതട്ടൽ കർമ്മം.
വൈകുന്നേരം 4മണി ഇളനീർ വരവ്, 4.15 തിരുവായുധം വരവ്, 4.30 ശാസ്തപ്പൻ വെള്ളാട്ടം, 5. 30 ശാസ്തപ്പൻ തിറ, 6.30 കലശം വരവ്, 7. 30 കുട്ടിത്തെയ്യംവെള്ളാട്ട്, പന്തം കത്തിക്കൽ, രാത്രി 9 മണി ഭഗവതിമാരുടെ നാട് വലം വെക്കാനിറങ്ങൽ കരിമരുന്ന് പ്രയോഗം.
23 ഞായർ രാവിലെ 6:00 മണി പള്ളിയുണർത്തൽ,9 മണി അഴിമുറിക്കൽ, 9 30 തുലാഭാരം, 11 മണി ചെറിയ ഭഗവതി തിറ,ഉച്ചക്ക് 12 മണി അന്നദാനം, 1. 30 വലിയ ഭഗവതി തിറ,4.30 ബപ്പൂരൻ തിറ, 5.30 ഗുരുതി, 6 മണി ഭഗവതിയുടെ വാൾ അകം കൂട്ടൽ കർമ്മത്തോടെ ഈ വർഷത്തെ വേങ്ങേരി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് സമാപനമാകും.
20 ന് വ്യാഴാഴ്ച യുവശക്തി ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബ്ബ് ഒരുക്കിയ കലാവിരുന്നും അരങ്ങേറി.തിറ മഹോത്സവം 23ന് സമാപിക്കും.
#Vengeri #Bhagavathy #Temple #Thira #Mahotsavam #begins #today