നാദാപുരം: (nadapuram.truevisionnews.com) ഒരു നാട്ടിൻ്റെ കാത്തിരിപ്പിന് അവസാനമാകുന്നു. ചേടിയാലക്കടവ് പാലം നിർമ്മാണം അവസാന ഘട്ടത്തിൽ. അവാസാന സ്പേനിൻ്റെ കോൺക്രീറ്റ് ഇന്ന് നടക്കും.

തൂണേരി പഞ്ചായത്തിലെ മുടവന്തേരിയേയും ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിനേയും ബന്ധിപ്പിക്കുന്ന മയ്യഴി പുഴക്ക് കുറുകെ നിർമ്മിക്കുന്ന ചെടിയാലക്കടവ് പാലം മൂന്നാമത്തെ സ്പാനിൻറെയും അവസാനത്തേയും കോൺഗ്രീറ്റ് ഇന്ന് പൂർത്തിയാകും .
67 മീറ്റർ ദൈർഘ്യം വരുന്ന പാലത്തിൻ്റെ 22 മീറ്റർ നീളമുള്ള മൂന്നാമത്തെ സ്പാനിൻറ കോൺഗ്രീറ്റാണ് പൂർത്തിയാകുന്നത്. കാലാവർഷത്തിന് മുമ്പ് പുഴയിലെ നിർമാണം പൂർത്തികരിച്ചു കരകയറാനുള്ള ലക്ഷ്യത്തോടെയാണ് വർക്ക് പുരോഗമിക്കുന്നത്.
എം.എൽ.എ. ഇ.കെ.വിജയൻ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിനെ തുടർന്നാണ് നിലച്ചുപോയ വർക്കിന് വീണ്ടും വേഗത കൂടിയത്. സൂപ്രണ്ടംഗ്എഞ്ചിനിയർ മിനി പി.കെ, എക്സിക്കുട്ടീവ് എഞ്ചിനിയർ അജിത്ത് സി.എസ്സ്, അസിസ്സ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനിയർ ഷിനി എൻ വി, ഓവർസിയർ ജസ്ന ടി എന്നി ഉദ്ധ്യോഗസ്ഥർ കോൺഗ്രീറ്റിന് മുമ്പ് സൈറ്റ് സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട്, സുധാസത്യൻ ,വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കെ.കെ , മെമ്പർ ഫൗസിയ്യ സലിം എൻ സി ,കരാറുകാരൻ ഉമ്മർ ഹാജി വയനാട് ,ജനകീയ കമ്മിറ്റി കോ ഓർഡിനേറ്റർ കുഞ്ഞബ്ദുളള പി ,കൺവിനർ റഷീദ് കെ.വി , അസീസ് കോമത്ത് , റഫീഖ് തേനിൽ എന്നിവർ ഉദ്ധ്യോഗസ്ഥരെ അനുഗമിച്ചു.
#Spain #Concrete #Today #Construction #Chedialakkadav #bridge #final #stage