Feb 22, 2025 12:23 PM

നാദാപുരം : കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി 25 ന് ആദായ നികുതി ഓഫീസിലേക്ക് നടക്കുന്ന മാർച്ചിന്റെ പ്രചരണാർത്ഥം സി.പി ഐ എം നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിലുള്ള ജാഥയ്ക്ക് കൊടുംവേനലിലും ആവേശോജ്വല സ്വീകരണം.

ഏരിയ സെക്രട്ടറി എ. മോഹൻദാസ് നേതൃത്വം നൽകുന്ന ഏരിയാ കാൽ നട പ്രചരണ ജാഥ ഇന്ന് രാത്രി ചുഴലിയിൽ സമാപിക്കും.

19 ന് വിലങ്ങാട് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്ത ജാഥ 20 ലേറെ സ്വീകരണ കേന്ദ്രങ്ങളിലെ ഉജ്വല സ്വീകരണങ്ങൾക്ക് ശേഷമാണ് സമാപിക്കുക.

കൊടുംവേനലിലും എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വൻ സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

#procession #conclude #today #Enthusiastic #reception #CPIM #foot #march

Next TV

Top Stories










News Roundup






Entertainment News