നാദാപുരം: സമൂഹത്തിൻ്റെ ആരോഗ്യം പൂർണ്ണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നാദാപുരം ഇഹാബ് ആയുർ വേദ വയോജനങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുന്നു.

ആശുപത്രിയുടെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ഒരുക്കുന്ന ഈ പദ്ധതി നാളെ രാവിലെ 10 ന് കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല രജി സ്ട്രാർ ഡോ: എസ് 'ഗോപകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
70 കഴിഞ്ഞവർ വയോജന ക്ലിനിക്കിലെത്തിയാൽ ഡോക്‌ടർ ഫീസ്, മരുന്ന് എന്നിവ സൗജന്യമായിരിക്കും. കിടത്തി ചികിത്സ വേണ്ടി വരുന്നവർക്ക് ഇളവ് അനുവദിക്കും.
ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 500-ൽ പരം കുടുംബങ്ങൾക് ആശ്വാസമേകിയതായും ഇവർ അറിയിച്ചു. സമൂഹത്തിന് ഗുണകരമാകുന്ന ചികിത്സകൾ ജനങ്ങൾക്ക് നൽകാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നതായും വി.പി കുഞ്ഞമ്മദ് മാസ്റ്റർ, ഡോ:വി.പി അർഷാദ്, ഡോ: കെ.പി പ്രബിൻ, ഡോ:അഫ്‌സാന അർഷാദ് എന്നിവർ അറിയിച്ചു
#Health #perfection #Free #treatment #provided #elderly #Nadapuram