വാണിമേൽ: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കുക, ഭൂനികുതി 50% കൂട്ടിയത് കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാണിമേൽ വില്ലേജ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൂടി വരുന്നതിനിടയിൽ എല്ലാ നികുതികളും കൂട്ടി ജനങ്ങളെ പ്രയാസത്തിന്മേൽ പ്രയാസത്തിലാക്കുന്ന പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് നികുതിക്കൊള്ള നിർത്തിയില്ലെങ്കിൽ മന്ത്രിമാരെ റോഡിൽ തടയുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി വി എം ചന്ദ്രൻ പ്രസ്താവിച്ചു.
വാണിമേൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ വാണിമേൽ വില്ലേജ് ഓഫീസിന് മുൻപിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ സുലൈമാൻ,ജോസ് ഇരുപ്പക്കാട്, ബാലകൃഷ്ണൻ കെ, മുത്തലിബ് അധ്യക്ഷത വഹിച്ചു, നങ്ങാണ്ടി, ടി കെ മൊയ്തുട്ടി, ഷെബി സെബാസ്റ്റ്യൻ, ജയേഷ് കുമാർ യു പി,കല്ലിൽ കുഞ്ഞബ്‌ദുള്ള,സമീർ കെ കെ, ഷരിഫ് കെ കെ, കുഞ്ഞിമോയ് പുതിയോട്ടിൽ,കെ പി മൊയ്‌തു ഹാജി, രാജൻ കമ്പ്ളിപ്പാറ,അസ്ം കല്ലിൽ, ഡൌമിനിക് വിലങ്ങാട്,, മാതു കുറ്റികടവത്ത്, സിനാൻ പാക്കോയി തുടങ്ങിയവർ സംസാരിച്ചു.
കെ പി അബ്ദുള്ള സ്വാഗതവും, രവീന്ദ്രൻ വയലിൽ നന്ദിയും പറഞ്ഞു.
#protest #govt #stop #tax #evasion #ministers #blocked #road #Congress