നാദാപുരം: (nadapuram.truevisionnews.com) നാദാപുരം പഞ്ചായത്തിൽ മയ്യഴി പുഴയുടെയും പുഴയോരത്തെയും ഏക്കർ കണക്കിന് ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുക, കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഇറിഗേഷൻ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻഎൽ നേതൃത്വത്തിൽ 28ന് വടകര ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടക്കും.

വടകര നട്ട് സ്ട്രീറ്റിലുള്ള ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസിന് മുമ്പിൽ നടക്കുന്ന സമരം ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കൗൺസിലർ സി എഛ് ഇബ്രാഹിം ഹാജി, നാദാപുരം മണ്ഡലം പ്രസിഡന്റ് കെ.ജി.ലത്തീഫ് ജനറൽ സെക്രട്ടറി രവി പുറ്റങ്കി, ട്രഷറർ ഇ.കെ.പോക്കർ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നൗഷാദ് വേളം, ജനറൽ സെക്രട്ടറി മുഹമ്മദ് നാറാണത്ത്, വടകര മുനിസിപ്പൽ പ്രസിഡന്റ് എം.പി.അബ്ദുള്ള ജനറൽ സെക്രട്ടറി മിഖാദ് തയ്യിൽ എന്നിവർ സംസാരിക്കും.
#Mayyazhippuzha #Nadapuram #INL #Irrigation #Office #Dharna