നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് 33-ാം വാർഷിക സമ്മേളനം നാളെ വളയം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.

സംസ്ഥാനകമ്മിറ്റി അംഗം കെ.വി.രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിത്ര-ശിൽപ - കരകൗശല പ്രദർശനം വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷും പ്രതിനിധിസമ്മേളനം എടത്തിൽ ദാമോദരനും ഉദ്ഘാടനവും ചെയ്യും.
സംഘടനാകാര്യങ്ങൾ പി.കെ.ദാമു അവതരിപ്പിക്കും. പ്രകടനം, കൈത്താങ്ങ് വിതരണം, ക്ഷേമനിധി വിതരണം, സാഹിത്യ പുരസ്‌കാരം ലഭിച്ചവർക്ക് അനുമോദനം, മാസികാ അവാർഡ് വിതരണം എന്നിവയും നടക്കുമെന്ന് ചെയർമാൻ പി. കരുണാകര കുറുപ്പ്, ജനറൽ കൺവീനർ കെ.ഹേമചന്ദ്രൻ, കൺവീനർ സി.എച്ച് ശങ്കരൻ അറിയിച്ചു.
#Pensioners #union #block #meeting #Valayam #tomorrow