നാദാപുരം : (nadapuram.truevisionnews.com) തൂണേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നിർമ്മിക്കുന്ന കോൺഗ്രസ് ഭവൻ്റെ ശിലാസ്ഥാപനം 24ന് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് എ.ഐ.സി.സി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഡി.സി.സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ, രാഷ്ട്രീയ കാര്യസമിതിയംഗം എൻ സുബ്രഹ്മണ്യൻ, കെ.സി അബു,വി.എം ചന്ദ്രൻ, ഐ മൂസ, ആവോലം രാധാകൃഷ്ണൻ, പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ഓഫീസ് നിർമ്മാണ കമ്മറ്റി ചെയർമാൻ അശോകൻ തൂണേരി,കൺവീനർ പി.രാമചന്ദ്രൻ മാസ്റ്റർ, ട്രഷറർ യു.കെ വിനോദ് കുമാർ, ഫസൽ മാട്ടാൻ എന്നിവർ പങ്കെടുത്തു
#Inauguration #RameshChennithala #Thooneri #Mandal #Congress #Bhavan #foundation #stone