നാദാപുരം: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമ പഞ്ചായത്ത് ഇരിങ്ങണ്ണൂർ നാലാം വർഡിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമിച്ച നൊട്ടയിൽ ട്രാൻസ്ഫോർമർ -നെല്ലികുളത്തിൽ റോഡിന് നാടിനു സമർപ്പിച്ചു.

ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർ പേഴ്‌സൺ ഷീമ വള്ളിൽ, മെമ്പർ സതി മാരം വീട്ടിൽ, ഒ.കെ ദാമു,അഡ്വ:ശ്രീജിത്ത് കാഞ്ഞാൽ, സി.കെ.ബാലൻ, അഷ്റഫ് പികെ, സന്തോഷ് കക്കാട്, കുഞ്ഞിരാമൻ തപസ്യ, സുരേന്ദ്രൻ വിപി, ഗംഗാധരൻ പാച്ചാക്കര പവിത്രൻ വിപി, കെസി മഹമൂദ് ഹാജി ശംസുദ്ധീൻ സിസി, സലീം നൊട്ടയിൽ,നൗഫൽ പ്രസംഗിച്ചു.വാർഡ് മെമ്പർ കെ പി സലീന സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ഇ.വി മുഹമ്മദ് നന്ദിയും പറഞ്ഞു.
#Road #opened #Notail #Transformer #Nellikulam