നാദാപുരം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി യൂണിറ്റ് സമ്മേളനം കല്ലാച്ചി ഗവ : യു പി സ്കൂളിൽ ചേർന്നു

മുൻ കേന്ദ്ര നിർവ്വാഹക സമിതി അംഗം പി എം ഗീത ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രൻ സയന അധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ മാസ്റ്റർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സുമേഷ് ടി സംഘടന റിപ്പോർട്ടും സിടി അനൂപ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനം 3 പ്രമേയങ്ങൾ അംഗീകരിച്ചു. നീർത്തടങ്ങൾ സംരക്ഷിക്കണമെന്ന പ്രമേയം ടി രാജൻ മാസ്റ്ററും , കല്ലാച്ചി ടൗണിലെ കുടി വെള്ള ത്തിൻ്റെ ഗുണമേന്മ പരിശോധിക്കണമെന്ന പ്രമേയം
എ സുരേഷ് ബാബുവും, അന്ധവിശ്വാസ നിരോധനനിയമം പാസ്സാക്കണമെന്ന പ്രമേയം അനിൽകുമാർ പേരടി യും അവതരിപ്പിച്ചു
കല്ലാച്ചി യൂണിറ്റിൻ്റെ പ്രസിഡണ്ടായി കെ എം മോഹൻദാസ് മാസ്റ്ററെയും, വൈസ് പ്രസിഡണ്ടായി നിഷ കെ സി യെയും സെക്രട്ടറിയായി വി കെ വനജയെയും ജോ: സെക്രട്ടറിയായി അശോകൻ തണലിനേയും യോഗം തെരഞ്ഞെടുത്തു
സിടി അനൂപ് സ്വാഗതവും , അശോകൻ തണൽ നന്ദിയും പറഞ്ഞു
#Shastra #Sahitya #Parishath #Kallachi #Unit #organized #conference