ഇരിങ്ങണ്ണൂർ : പതിറ്റാണ്ടുകളോളം ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറിയും ഇപ്പോഴത്തെ ക്ഷേത്ര വികസന സമിതി ചെയർമാനും ക്ഷേത്ര നവീകരണത്തിന് കേന്ദ്ര ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയുടെ 56 ലക്ഷം രൂപയോളം ആദ്യ ഗഡുവായി ലഭ്യമാക്കുന്നതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച കെ.സി. പി ശിവാനന്ദനെ ക്ഷേത്ര നവീകരണ കമ്മറ്റിയും അയ്യപ്പ സേവാസമാജം ഇരിങ്ങണ്ണൂർ യൂനിറ്റും ക്ഷേത്രാങ്കണത്തിൽ വച്ച് പൊന്നാടയണിയിച്ച് അനുമോദിച്ചു.

ക്ഷേത്ര നവീകരണ കമ്മറ്റി സെക്രട്ടറി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. എക്സികുട്ടീവ് ഓഫീസർ പി. നിമിഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ, അയ്യപ്പ സേവാസമാജം ഇരിങ്ങണ്ണൂർ യൂനിറ്റ് പ്രസിഡണ്ട് ബാബു കുനിയിൽ എന്നിവർ പൊന്നാടയണിയിച്ചു ബൊക്കെ നൽകി അനുമോദിച്ചു.
നവീകരണ കമ്മറ്റി ഭാരവാഹികളായ പി.ബാലൻ, കുഞ്ഞിരാമൻ കിഴക്കയിൽ, എം. ഹരീന്ദ്രൻ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.വി വാസു, പ്രേംദാസ് പുതിയേടത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നവീകരണ കമ്മറ്റിയംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവരും അനുമോദന യോഗത്തിൽ പങ്കെടുത്തു. ഒ.എൻ.ജി.സി മുഖേന ക്ഷേത്രക്കുളം നവീകരണത്തിന് 24 ലക്ഷം രൂപ നേരത്തെ കെ.സി. പി ശിവാനന്ദൻ്റെ ശ്രമഫലമായി ലഭിച്ചിരുന്നു.
യു.എൽ.സി.സി യായിരുന്നു അന്ന് പണി പൂർത്തീകരിച്ചത്. കേന്ദ്ര പുരാവസ്തു വകുപ്പിനെ ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്രത്തിൻ്റെ പൗരാണികതയും പ്രാധാന്യവും ബോധ്യപ്പെടുത്തിയാണ് ശ്രീകോവിൽ നവീകരണത്തിന് നിലമ്പൂർ വനം ഡിപ്പോയിൽ നിന്നും തേക്ക് മരങ്ങൾ ലേലത്തിലെടുത്ത് ക്ഷേത്ര പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എത്തിച്ചത്.
ആദ്യഘട്ടത്തിൽ ശ്രീകോവിൽ മേൽക്കൂര നവീകരണം , കിഴക്ക് ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
#KCPSivanandan #Appreciated