ഉത്സവത്തിനായി ഒരുങ്ങി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാർച്ച് 2 മുതൽ

ഉത്സവത്തിനായി ഒരുങ്ങി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം മാർച്ച് 2 മുതൽ
Feb 28, 2025 04:51 PM | By Anjali M T

വളയം:(nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് മാർച്ച് 2 ന് തുടക്കമാവും. മാർച്ച് 2 മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിപുലമായി നടന്നുകൊണ്ടിരിക്കുന്നു.

മാർച്ച് 2 ന് അഭിഷേകം, മാള നിവേദ്യം 7 മണിക്ക് പൊങ്കാല സമർപ്പണം എന്നിവ നടക്കും.മാർച്ച് 3 ന് ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും. മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.

മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.

മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.

സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.

#Prepared #festival #AaratMahotsav #Valayam #SriParadevata #Temple #March

Next TV

Related Stories
ആഘോഷ നിറവിൽ; ചിയ്യൂർ എൽ പി സ്‌കൂൾ 150 ആം വാർഷികാഘോഷം ശ്രദ്ധേയമായി

Feb 28, 2025 08:48 PM

ആഘോഷ നിറവിൽ; ചിയ്യൂർ എൽ പി സ്‌കൂൾ 150 ആം വാർഷികാഘോഷം ശ്രദ്ധേയമായി

കുഞ്ഞിരാമക്കുറുപ്പ്, ഗൗരി ടീച്ചർ സ്മാരക എൻഡോവ്മെന്റ് വിതരണം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, നൃത്ത നിർത്ത്യങ്ങൾ എന്നീ പരിപാടികൾ...

Read More >>
രണ്ട്കോടി രൂപകൂടി; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ്, ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാമ്പത്തിക അനുമതിയായി

Feb 28, 2025 08:28 PM

രണ്ട്കോടി രൂപകൂടി; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ്, ഭേദഗതി ചെയ്ത എസ്റ്റിമേറ്റിന് സാമ്പത്തിക അനുമതിയായി

കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും റീസ്റ്ററേഷൻ സംബന്ധിച്ച ഭാഗങ്ങളാണ് ഭേദഗതി...

Read More >>
നാദാപുരം ടൗൺ വാർഡിൽ 73.45 ലക്ഷം രൂപയുടെ പത്ത് റോഡുകൾ ഉദ്ഘാടനം ചെയ്തു

Feb 28, 2025 08:00 PM

നാദാപുരം ടൗൺ വാർഡിൽ 73.45 ലക്ഷം രൂപയുടെ പത്ത് റോഡുകൾ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം...

Read More >>
സമര സ്മരണ; ഇ വി കൃഷ്ണൻ്റെ ഓർമ്മ പുതുക്കി സഖാക്കൾ

Feb 28, 2025 08:00 PM

സമര സ്മരണ; ഇ വി കൃഷ്ണൻ്റെ ഓർമ്മ പുതുക്കി സഖാക്കൾ

പ്രഭാത ഭേരി, പ്രകടനം, പുഷ്പ്പചക്ര സമർപ്പണം ,അനുസ്മരണവും...

Read More >>
കളിക്കളം ഒരുങ്ങി ; നവീകരിച്ച ചേലക്കാട് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

Feb 28, 2025 07:43 PM

കളിക്കളം ഒരുങ്ങി ; നവീകരിച്ച ചേലക്കാട് സ്റ്റേഡിയം നാടിനു സമർപ്പിച്ചു

ഷട്ടിൽ കോർട്ട്, ഗോൾ പോസ്റ്റ്, ചുറ്റു മതിലിൽ നെറ്റ്, പ്രവേശന കവാടത്തിൽ ഇന്റർ ലോക്ക് എന്നിവ സ്ഥാപിച്ചാണ് ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം...

Read More >>
ഒടുവിൽ ആശ്വാസം, വിലങ്ങാട് ദുരന്തം; ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറട്ടോറിയം

Feb 28, 2025 06:04 PM

ഒടുവിൽ ആശ്വാസം, വിലങ്ങാട് ദുരന്തം; ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറട്ടോറിയം

സംസ്ഥാന സർക്കാരാണ് മൊറൊട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്....

Read More >>
Top Stories

News Roundup