വളയം:(nadapuram.truevisionnews.com) വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി.ഇന്ന് മുതൽ 9 വരെ നടക്കുന്ന മഹോത്സവത്തിന് ഭക്തസാന്ദ്രമായി ഒരുങ്ങി .

ഇന്ന് അഭിഷേകം, മാള നിവേദ്യം, പൊങ്കാല സമർപ്പണം , തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. നാളെ ഗണപതി ഹോമം, അന്നദാനം ദീപാരാധന, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ തുടർന്ന് നടയ്ക്കൽ എന്നിവ നടക്കും.
മാർച്ച് 4 ന് ആറാട്ട് മഹോത്സവം കൊടിയേറും. കൊടിയേറ്റം ബ്രഹ്മശ്രീ തെക്കിനിയേടത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിക്കും.
മാർച്ച് 5 ന് കേളി ,തായമ്പക, അയ്യപ്പന് വിളക്ക്,ശ്രീ ഭൂതബലി , ഉത്സവം എന്നിവ അരങ്ങേറും. അഡ്വ: കേശവൻ കണ്ണൂർ മുഘ്യ പ്രഭാഷണം നടത്തും. മാർച്ച് 6 ന് ഭഗവതിക്ക് തോറ്റവും, വിളക്കും, അത്താഴ പൂജ, തായമ്പക, ദീപാരാധന എന്നിവ നടക്കും.
മാർച്ച് 7 ന് ഉച്ചപൂജ, ദീപാരാധന ശ്രീ ഭൂതബലി തുടങ്ങിയ പരിപടികളോടൊപ്പം സതീശൻ തില്ലങ്കേരി പ്രഭാഷണം നടത്തും. മാർച്ച് 8 ന് മലര്നിവേദ്യം, അഭിഷേകം, കലശപൂജ, ഗണപതിഹോമം, പള്ളിവേട്ട തുടങ്ങിയ പരിപാടികൾ നടക്കും.
സമാപന ദിവസമായ മാർച്ച് 9ന് അഭിഷേകം, മലര്നിവേദ്യം,ഗണപതിഹോമം, ആറാട്ട്, ആറാട്ട് സദ്യ എന്നിവയോടുകൂടി ആറാട്ട് ഉത്സവ ആഘോഷങ്ങൾ സമാപിക്കും.മാർച്ച് 3 മുതൽ 9 വരെ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്.
#AaratMahotsav #Valayam #Sree #Paradevatha #Temple #begun