നാദാപുരം : (nadapuram.truevisionnews.com) സി.പി ഐ എം സംസ്ഥാന സമ്മേളത്തിന്റെ പൊതു സമ്മളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചു കൊണ്ടുള്ള ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു.

ജാഥയ്ക്ക് ജില്ലാ അതിർഥിയായ നാദാപുരത്ത് ഉജ്വല സ്വീകരണം നൽകി. ഉണ്ണിയാർച്ചയുടേയും, ബാന്റ് വാദ്യങ്ങളുടേയും അകമ്പടിയോടെയാണ് നാദാപുരത്തേക്ക് ജാഥയെ സ്വീകരിച്ചത്.
മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. സി.പി ഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി മോഹനൻ മാസ്റ്റർ,കെ.കെ ലതിക , ജില്ലാ സെക്രട്ടറി എം മെഹബൂബ്, കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ,എം ഗിരീഷ്, പി.പി ചാത്തു, കെ.കെ സുരേഷ് മാസ്റ്റർ, വി.പി കുഞ്ഞികൃഷ്ണൻ , എ. മോഹൻ ദാസ് . സി.എച്ച് മോഹനൻ . എരോത്ത് ഫൈസൽ , കെ.പി വനജ എന്നിവർ പങ്കെടുത്തു.
പതാകാജാഥ കയ്യൂരിൽ നിന്നും ഇന്നലെയാണ് പ്രയാണം ആരംഭിച്ചത്. ശനി വൈകിട്ട് നാലിന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജാഥ ഉദ്‌ഘാടനം ചെയ്‌തതായായിരുന്നു.
സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ക്യാപ്‌റ്റനായ ജാഥയിൽ പി.കെ ബിജു ഉൾപ്പെടെയുള്ള നേതാകൾ ഉണ്ട്.
#CPI(M) #flag #procession #warm #welcome #Nadapuram