കല്ലാച്ചി: കാൽനടയാത്രക്കാർക്കുൾപ്പടെ ദുരിതമായി പയന്തോങ്ങ് കുറ്റിപ്പുറം -കോവിലകം റോഡ്.

നാദാപുരം പഞ്ചായത്തിലെ ഒൻപത് -പത്ത് വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. ജൽജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള പൈപ്പിട്ടതോടെയാണ് റോഡിന് ഈ അവസ്ഥ വന്നത്. വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാത്തതും റോഡ് തകരാൻ കാരണമായെന്ന് നാട്ടുകാർ പറഞ്ഞു.
ചേലക്കാട്, വില്ല്യാപ്പള്ളി, നരിക്കാട്ടേരി, വാരിക്കോളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡാണിത് എന്നാൽ റോഡിലെ കുഴി കാരണം വാഹനങ്ങൾ ഇതുവഴി പോകാൻ മടിക്കുകയാണ്.
കല്ലാച്ചി ഹയർ സെക്കൻഡറി സ്കൂൾ, കല്ലാച്ചി യു പി സ്കൂൾ, ഐ, എച്ച്, ആർ, ഡി കോളേജ് എന്നിവടങ്ങളിലേക്ക് വാരിക്കോളി, നരിക്കാട്ടേരി, കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള കുട്ടികൾ ആശ്രയിക്കുന്നതും, കൂടാതെ ഒട്ടേറെ ആരാധനാലയങ്ങളിലേക്കും പോകുന്ന റോഡാണിത്.
നാദാപുരം ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ശെരിയാക്കി നൽകാൻ നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം കോവിലകം റോഡിന് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. പി മുഹമ്മദലി പറഞ്ഞു.
#Kuttipuram #Kovilakam #road #broke #down #causing #distress #commuters