തൂണേരി: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആഴ്ചകളായി ഉപവാസ സമരം നടത്തുന്ന ആശവർക്കർമാർക്ക് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഐക്യദാർഡ്യം.

ആശവർക്കർമാർക്കെതിരെ സർക്കാർ ഇറക്കിയ ഉത്തരവ് കത്തിച്ചുകൊണ്ടു പ്രതിഷേധിച്ചു. ആവോലം രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അശോകൻ തൂണേരി അധ്യക്ഷത വഹിച്ചു. പി.രാമച്‌ന്ദൻ, യു.കെ.വിനോദ് കുമാർ, വി.എം. വിജേഷ്, സുധസത്യൻ, ലിഷ കുഞ്ഞിപ്പുരയിൽ തുടങ്ങിയവർ സംസാരിച്ചു.
#protest #Solidarity #Asha #workers #Thooneri