നാദാപുരം : (nadapuram.truevisionnews.com) പരിഷ്കരണ പ്രവൃത്തി കാരണം നാദാപുരം വില്ലേജ് ഓഫീസ് താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത് കാരണം ഭിന്നശേഷിക്കാരായ ആളുകൾക്ക് ഏറെ പ്രയാസമുണ്ടായിരിക്കുകയാണ്.

നാദാപുരം ഫെഡറൽ ബാങ്ക് നിലനിൽക്കുന്ന ബിൽഡിങ്ങിന്റെ മൂന്നാം നിലയിലേക്കാണ് വില്ലേജ് ഓഫീസ് താൽക്കാലികമായി മാറ്റിയിട്ടുള്ളത് . ഭിന്നശേഷിക്കാരായ ആളുകൾക്കു അവിടെ കയറി എത്താൻ യാതൊരു മാർഗ്ഗവുമില്ല.
ആർ പി ഡബ്ല്യൂ ആക്ട് പ്രകാരം ഭിന്നശേഷിക്കാരോട് അധികാരികൾ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്ന് ഡിഫറന്റ്‌ലി എബിൾഡ് പീപ്പിൾസ് ലീഗ് ( ഡി എ പി എൽ ) നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി .
ഡി എ പി എൽ ജില്ലാ പ്രസിഡന്റ് സി കെ നാസർ യോഗം ഉദ്ഘാടനം ചെയ്തു . ഇത് സംബന്ധമായി ജില്ലാ കലക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു . റസാഖ് ആലക്കൽ അധ്യക്ഷത വഹിച്ചു .
മജീദ് വാണിമേൽ , ടി റഫീഖ് കൊടക്കൽ,മഹമൂദ് ചെക്യാട്, മൊയ്തു കുറുങ്ങോട്ടുകണ്ടി , നാസർ തൂണേരി സംസാരിച്ചു .
#disabled #people #Nadapuram #village #office #location #change #objectionable #DAPL