നാദാപുരം: വിലങ്ങാട് വീണ്ടും കാട്ട് തേനീച്ചകളുടെ ആക്രമണം. അഞ്ച് പേർ തേനീച്ചകളുടെ കുത്തേറ്റ് ചികിത്സ തേടി. ഉരുട്ടി പാലത്തിന് സമീപത്താണ് നാട്ടുകാരെ കാട്ട് തേനീച്ച കൂട്ടം അക്രമിച്ചത്.

മേപ്പറത്ത് ജെയിംസ്, കൊച്ച്‌മാണി പറമ്പിൽ ജിബി (42), പള്ളിയാറ പൊയിൽ പ്രജീഷ് (31), ജോബി മാറാട്ടിൽ കളരിക്കൽ രവി (69), അടുപ്പിൽ ഉന്നതി നിവാസി ഗണേശൻ (23) എന്നിവരെയാണ് തേനീച്ച അക്രമിച്ചത്. ഉരുട്ടി പാലത്തിന് സമീപത്തെ കടകളിൽ ഉണ്ടായിരുന്നവരെയും ഈച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ അഞ്ച് പേരും വിലങ്ങാട് സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടി. രണ്ടാഴ്ച മുമ്പ് വിലങ്ങാട് സ്ത്രീകൾ ഉൾപ്പെടെ 10 ലേറെ പേർക്ക് തേനീച്ച ആക്രമത്തിൽ പരിക്കേറ്റിരുന്നു.
#Vilangad #again #attacked #wild #bees #Five #people #injured