ഇരിങ്ങണ്ണൂർ :എടച്ചേരി പഞ്ചായത്തിലെ കായപ്പനച്ചി ഒന്നാം വാർഡിലെ പെരിങ്ങത്തൂർ പാലം മുതൽ കായപ്പനച്ചി നിത്യാനന്ദ ടിമ്പർ വരെ ഉള്ള ഒരു കിലോമീറ്റർ ദൂരം ഹരിത കർമ്മസേന ശുചീകരിച്ചു.

ശുചീകരണത്തിൽ എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി,വൈസ് പ്രസിഡണ്ട് എം രാജൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിമ വള്ളിൽ ഒന്നാം വാർഡ് മെമ്പർ സിപി ശ്രീജിത്ത് വാർഡ് മെമ്പർമാരായ ശ്രീജ പാലപ്പറമ്പത്ത്, സതി മാരാം വീട്ടിൽ, കെ ടി കെ രാധ, സുജാത, ഒന്നാം വാർഡ് വികസന സമിതി കൺവീനർ പി സുമേഷ് എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തിലെ 34 ഓളം വരുന്ന ഹരിത കർമ്മ സേന പ്രവർത്തകർ പൂർണ്ണമായും ശുചീകരണത്തിൽ പങ്കാളികളായി.വാർഡ് മെമ്പറുടെ ഇടപെടലിന്റെ ഭാഗമായി ഈ ഭാഗങ്ങളിൽ കെൽട്രോണുമായി ചേർന്നു സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
#HarithaKarmaSena #cleans #banks #Kayappanachi #river