Mar 17, 2026 07:46 AM

വളയം:(https://nadapuram.truevisionnews.com/)  സോഷ്യൽ മീഡിയ വഴി യുവതികളെ പ്രണയവലയിൽ വീഴ്ത്തി സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്ന 'കിനാവിന്റെ രാജകുമാരൻ' പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെയാണ് (24) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം യുവതികളിൽ നിന്ന് സ്വർണ്ണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.

വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസിന്റെ നിർണ്ണായക നീക്കം. യുവതിയിൽ നിന്ന് പന്ത്രണ്ട് പവനോളം സ്വർണ്ണമാണ് ഇയാൾ പലപ്പോഴായി കൈക്കലാക്കിയത്. 'കിനാവിന്റെ രാജകുമാരൻ' എന്ന ഇൻസ്റ്റാഗ്രാം ഐഡി ഉപയോഗിച്ചായിരുന്നു ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.

പ്രണയം നടിച്ച് സ്വർണ്ണം വാങ്ങിയ ശേഷം മുങ്ങുന്ന ജസീലിനെതിരെ വടകര പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കോട്ടക്കലിൽ നിന്ന് പൊക്കിയത്. ഇയാൾ സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Young man arrested for stealing gold by pretending to be in love; complaint filed by a woman from Valayam

Next TV

Top Stories










News Roundup