നാദാപുരം: ജാതിയേരി പൊൻപറ്റ ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 7 ന് പ്രാദേശിക കലാ പരിപടികൾ നടക്കും.

15 ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പുജകൾക്ക് ശേഷം 9 ന് പ്രതിഷ്ഠാദി വിഗ്രേഷൻ പൂജകൾ,12 ന് മുത്തപ്പൻ ഉച്ചകലശം, 5 ന് കൊടിയേറ്റ്, 6ന് ദീപാരാധന, 7 ന് വെള്ളാട്ട് എന്നിവ നടക്കും.
16 ന് വൈകിട്ട് 4 ന് വാൾ എഴുന്നള്ളത്ത് എന്നിവ നടക്കും. 5.30 വിഷ്ണുമംഗലം ദുർഗാ ദേവവി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി ആരംഭിച്ച് 6 ന് ക്ഷേത്രത്തിലെത്തും. തുടർന്ന് ദീപാരാധന ,7 ന് വെള്ളട്ട് എന്നിവ നടക്കും.
17 ന് പള്ളി ഉണർത്തൽ, 6 ന് തിറ, 12 ന് അന്ന ദാനം എന്നിവക്ക് ശേഷം തിരുമുടി ഇറക്കി അനുഗ്രഹ മൊഴിയോടെ സമാപിക്കും
#Jathiyeri #Ponpatta #Thira #festival #begins #Friday