ഇരിങ്ങണ്ണൂർ : കച്ചേരി യു.പി സ്കൂളിലെ അറുപതോളം വിദ്യാർത്ഥികള്‍ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി.

ലഹരിയോട് വിട പറയാം എന്ന ബാനറുമേന്തി പ്ലക്കാർഡുകളുമായെത്തി കച്ചേരി ബാലവാടി ജങ്ഷൻ, കുടുംബാരോഗ്യ കേന്ദ്രം പരിസരം എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തിയത്.
എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ലഹരിവിരുദ്ധ ഫ്ലാഷ്മോബ് വാർഡ് മെമ്പർ സതി മാരാം വീട്ടിൽ ഉദ്ഘാടനം ചെയ്തു. രാജീവന്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. റോഷന്‍ വിദ്യാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. എച്ച് എം എ.കെ സുജ അധ്യാപകരായ വി. സമദ്, ടി.കെ നിർമൽ ,ടി.വി വിജയകുമാർ, കെ.പി റൗദ ,എസ് എൻ ദീപ,യു. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
#Children #flash #mob #against #drug #abuse #highlight