Featured

വിലങ്ങാടിനെ വീണ്ടെടുക്കാൻ; ഉരുൾ പൊട്ടിയ പുഴ നവീകരണം നാളെ തുടങ്ങും

News |
Mar 13, 2025 07:57 PM

നാദാപുരം : (nadapuram.truevisionnews.com)വിലങ്ങാടിനെ വീണ്ടെടുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതികൾക്ക് തുടക്കമാവുന്നു. ഉരുൾ പൊട്ടി ഒഴുകിയ വിലങ്ങാട് പുഴയുടെ നവീകരണം നാളെ തുടങ്ങും.

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് പുഴയിൽ അടിഞ്ഞ് കൂടിയ കല്ലും മരങ്ങളും മാറ്റി പുഴയുടെ ഒഴുക്ക് സുഖമമാക്കുന്നതിന് റവന്യൂ വകുപ്പ് ദുരന്ത നിവാരണ വകുപ്പ് മുഖേന അനുവദിച്ച പ്രവൃത്തികൾക്കാണ് നാളെ കാലത്ത് 9.30 ന് തുടക്കമാവുന്നത്.

ഇ.കെ.വിജയൻ എം.എൽ.എ.തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. വനജ , പഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രവൃത്തി ആരംഭിക്കും.

രണ്ട് കോടി രൂപയുടെ പ്രവൃത്തികൾ മേജർ ഇറിഗേഷൻ വകുപ്പും, 46 ലക്ഷം രൂപ യുടെ പ്രവൃത്തിമൈനർ ഇറിഗേഷൻ വകുപ്പുമാണ് നടപ്പിലാക്കുന്നത്.

ഞ്ഞ ചീളി മുതൽ ഉരുട്ടി പാലം വരെയാണ് നിലവിൽ പ്രവൃത്തി നടത്തുന്നത്. ബാക്കി ഭാഗത്തെ എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ട് അനുവദിക്കുന്നതിന് സംസ്ഥാന ഗവൺമെൻ്റിൽ സമർച്ചിട്ടുണ്ട്.

#Vilangad #Restoration #collapsed #river #begin #tomorrow

Next TV

Top Stories