നാദാപുരം: (nadapuram.truevisionnews.com) രണ്ട് കുട്ടികൾ ഇന്നോവ കാർ ഓടിക്കുന്ന വീഡിയോ ചിത്രീകരിച്ച് റീലാക്കി പിതാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.
ഒടുവിൽ കോഴിക്കോട് നാദാപുരം പാറക്കടവിൽ പതിമൂന്ന് വയസ്സുകാരനായ മകന് ഇന്നോവ കാറോടിക്കാൻ നൽകിയതിന് പിതാവിനെതിരെ വളയം പോലീസ് കേസെടുത്തു. ചെക്യാട് വേവം സ്വദേശി തേർക്കണ്ടിയിൽ നൗഷാദ് (37) നെതിരെയാണ് വളയം പോലീസ് കേസ്സെടുത്ത്.
കാർ വളയം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒക്ടോബർ മാസം 24 നാണ് കേസിനാസ്പദമായ സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ച് പോകുന്ന റീൽസ് വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഈ വീഡിയോ കേരള പോലീസിൻ്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി വന്നതോടെ വളയം പോലീസ് അന്വേഷണമാരംഭിക്കുകയും വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
#Police #file #case #against #father #13 #year #old #son #drive #Innova