നാദാപുരം: (nadapuram.truevisionnews.com) അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമെന്ന് ഇകെ വിജയൻ എം എൽഎ.

"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട് " എന്ന കേരള സർക്കാർ തീരുമാനപ്രകാരം നാദാപുരം മണ്ഡലത്തിൽ വിളിച്ചു ചേർന്ന "പട്ടയ അസംബ്ലിയിൽ " പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ വിവരവും ചർച്ച ചെയ്ത യോഗത്തിൽ സംസാരിക്കുകയയിരുന്നു അദ്ദേഹം.
ഇനിയും പട്ടയം ലഭിക്കാത്ത, അർഹരായ ആളുകളെ കണ്ടെത്തുന്നതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാരും വില്ലേജ് ഉദ്യോഗസ്ഥരും പ്രത്യേക താല്പര്യം കാണിക്കണമെന്ന് എം എൽഎ ഇ കെ വിജയൻ ആവശ്യപ്പെട്ടു.
നാദാപുരം എം എൽഎ അധ്യക്ഷം വഹിച്ച പട്ടയ അസംബ്ലിയിൽ നോഡൽ ഓഫീസറും വടകര ആർ ആർ തഹസീൽദാരുമായ ഗീത സി സ്വാഗതം പറഞ്ഞു. തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, തൂണേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷൻ, കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി മുഹമ്മദലി, എൻ പദ്മിനി, ബാബു കാട്ടാളി, സുധ സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പട്ടയ അസംബ്ലിയിൽ പങ്കെടുത്തു.
#pattaya #Assembly #Process #provide #title #deeds #eligible #people #expedited #EKVijayanMLA