നാദാപുരം : കേരളത്തിന്റെ ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരിൽ പ്രമുഖനായിരുന്നു ഉമ്മൻചാണ്ടി എന്ന് ULCCS ചെയർമാൻ പാലേരി രമേശൻ പറഞ്ഞു.

തന്റെ ഭരണകാലത്ത് അടിസ്ഥാന വികസനത്തിന് നേതൃത്വം കൊടുക്കുമ്പോൾ അതു കുറ്റമറ്റ രീതിയിലായിരിക്കണം എന്ന വാശി പുലർത്തുകയും അത് നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
കെപ്കോസ് കല്ലാച്ചി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദ് പുരസ്കാരം സമ്മാനിച്ചു.
കെപ് കോസിന്റെ പത്താം വാർഷിക സമ്മേളനം വടകര സഹകരണ അസിസ്റ്റന്റ് റജിസ്റ്റർ ഷിജു. പി ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് അഡ്വ.കെ എം രഘുനാഥ് അധ്യക്ഷത വഹിച്ചു.
വിവിധ സ്കീമുകളുടെ ഉദ്ഘാടനം നാദാപുരം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീമതി. റീത്താ നിർവഹിച്ചു. പി രാജൻ മാസ്റ്റർ, പി അശോകൻ മാസ്റ്റർ, അഡ്വ എ സജീവൻ, ഓ പി ഭാസ്കരൻ മാസ്റ്റർ, സെക്രട്ടറികെ ശ്രീകേഷ് എന്നിവർ സംസാരിച്ചു.
#OommenChandy #is #far #sighted #ruler #PaleriRamesan