Mar 15, 2025 08:50 PM

നാദാപുരം : മയ്യഴി പുഴയോരത്തെ മണൽ കൂമ്പാരവും കഴിഞ്ഞ പ്രളയക്കാലത്ത് വിലങ്ങാട് മലയോരത്ത് നിന്നും ഒഴുകിയെത്തിയ തടി കഷ്ണങ്ങളും അടിയന്തിരമായി നീക്കം ചെയ്യാൻ റവന്യൂ അധികൃതർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മയ്യഴിപ്പുഴ സംരക്ഷണ സമിതിയും ജനകീയ വികസന കൂട്ടായ്മയും സംയുക്തമായി ഇ കെ വിജയൻ എം എൽ എ ക്ക് നിവേദനം നൽകി.


ചിറ്റാരിയിലെ പൊതു ചടങ്ങിൽ വെച്ചാണ് സംഘം എം എൽ എ യെ കണ്ടത്. മയ്യഴിപ്പുഴ സംരക്ഷണ സമിതി കൺവീനർ കളത്തിൽ മുഹമ്മദ് ഇക്ബാൽ, ജോയിൻ്റ് കൺവീനർ എൻ കെ ഹമീദ് , ജനകീയ വികസന കൂട്ടായ്മ ചെയർമാൻ അബ്ദുൾ റഹിമാൻ അമ്പലക്കണ്ടി, ജോയിൻ്റ് കൺവീനർ സഞ്ജയ് ബാവ എം പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വേനൽ മഴ ശക്തമാകുന്നതിന് മുൻപേ മണൽ കൂമ്പാരവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യണം. പുഴയോരവാസികൾ ഭീതിയിലാണ് കഴിയുന്നത്.

കാലവർഷം തുടങ്ങാൻ ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നും ഭാരവാഹികൾ എം എൽ എയെ ബോധ്യപ്പെടുത്തി. പുഴയോരത്തെ മണൽ കൂമ്പാരം നീക്കം ചെയ്യാൻ അടിയന്തിര നടപടിയെടുക്കുമെന്ന് എം എൽ എ സംഘത്തിന് ഉറപ്പ് നൽകി

#Petition #submitted #Riverside #Protection #Committee #demands #immediate #removal #sand #piles #Mayyazhi #riverside

Next TV

Top Stories