നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിലെ നാല് അംഗണവാടികൾ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതീകരിച്ചു.

20ാം വാർഡിലെ കുമ്മങ്കോട് സൗത്ത് അംഗണവാടി, 18.ാം വാർഡിലെ മലയിൽലക്ഷംവീട് അംഗണവാടി, 3ാം വാർഡിലെ കാളാച്ചേരി അംഗണവാടി എന്നിവയാണ് വൈദ്യുതീകരിച്ച് നവീകരിച്ചത്.
സ്വിച്ച് ഓൺ കർമ്മം മലയിൽ ലക്ഷം വീട്അംഗണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി നിർവഹിച്ചു.
മെംബർ പി.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. വൈദ്യുതീകരിച്ച അംഗണവാടിയിലേക്ക് ഗ്രാമപഞ്ചായത്ത് വക മിക്സി, ഫാൻ എന്നിവയും വിതരണം ചെയ്തു.
സ്ഥിരംസമിതി ചെയർമാൻ സി.കെ. നാസർ, വി.പി ഇസ്മായിൽ, കെ.രാജൻ, ഷൈമ തുടങ്ങിയവർ സംബന്ധിച്ചു.
#Four #Anganwadis #electrified #Nadapuram #part #People #Planning #Project