നാദാപുരം: (nadapuram.truevisionnews.com) കെഎസ്ടിഎ നാദാപുരം ഉപജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നാദാപുരം ബസ് സ്റ്റാൻ്റിൽ ലഹരിക്കെതിരെ "അധ്യാപക കവചം" ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.ടി സി അബ്ദുൾ നാസർ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ കെ കെ ബിജു ബോധവത്കരണ ക്ലാസ്സെടുത്തു.

പി കെ സജില, ടി സജീവൻ, പി പി മനോജ് കുമാർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി എം കെ സുരേന്ദ്രൻ സ്വാഗതവും കെ പി ബിജു നന്ദിയും പറഞ്ഞു.അധ്യാപക ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.
#KSTA #teachers#shield #drug #addiction