എടച്ചേരി: (nadapuram.truevisionnews.com) വനിതാ കൂട്ടായ്മകൾ സ്ത്രീകളെ സാമൂഹികമായി ശക്തിപ്പെടുത്തുമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം അഫ്ഷീല ഷഫീഖ് അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ഏറാമല മൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ഏത് ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.ഓറിയന്റ് അബ്ദുള്ള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സുലൈമാൻ വി.കെ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ മൂസ മറുവയിൽ, കോമത്ത് അബൂബക്കർ, സഫിയ ചാത്തോത്ത്, കോമത്ത് ഉസ്മാൻ, നസീമ ക്രസന്റ്, ആയിഷ മുനാവർ, സുനീറ നാസർ, സലീന ഹാരിസ്, ഹഫ്സത്ത്, ഖദീജ മുനീർ, ഹുസ്ന മുനീർ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
Afsheela Shafiq says Nita groups will empower women










































