രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്

രാഷ്ട്രീയപ്പോര്; അങ്കണവാടി റോഡ് വികസനത്തിൽ മെമ്പർക്കെതിരെയുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് യു.ഡി.എഫ്
Mar 11, 2026 12:14 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി കളിയാംവെള്ളി കൃഷിഭവന് സമീപത്തെ അങ്കണവാടി റോഡ് കോൺക്രീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർക്കെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും വ്യാജപ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി.

മഴക്കാലത്ത് ചെളിനിറഞ്ഞ് യാത്ര ദുഷ്കരമാകുന്ന ഈ വഴി ഒരു പ്രവാസി സ്പോൺസർഷിപ്പ് വഴിയാണ് സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ, അങ്കണവാടിയിലേക്കും തൊട്ടടുത്തുള്ള സ്വന്തം സ്ഥലത്തേക്കും പോകാൻ സൗകര്യപ്രദമായ രീതിയിലാണ് റോഡ് നിർമ്മിച്ചതെന്നും ഇതിന് മെമ്പർ ടി.കെ മൊട്ടി പ്രവാസിയെ സഹായിച്ചെന്നുമാണ് സി.പി.എം ആരോപിക്കുന്നത്.

ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ യു.ഡി.എഫ് എടച്ചേരി പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ സ്ഥലം സന്ദർശിച്ചു.

നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റ് ടി.കെ അഹമ്മദ് മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. എം.കെ മുനീർ, മുഹമ്മദ് ചുണ്ടയിൽ, കെ. പവിത്രൻ മാസ്റ്റർ, സത്യൻ പയേത്ത്, സി. പവിത്രൻ മാസ്റ്റർ, രാമചന്ദ്രൻ പി.കെ, കുഞ്ഞബ്ദുള്ള ടി, ഷറഫുദ്ദീൻ കെ.കെ, അസർ എ.സി തുടങ്ങിയ നേതാക്കളാണ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്.

UDF says campaign against member in Anganwadi road development is baseless

Next TV

Related Stories
വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

Mar 11, 2026 12:30 PM

വനിതാ സംഗമം; വനിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തും: അഫ്ഷീല ഷഫീഖ്

നിതാ കൂട്ടായ്മകൾ സ്ത്രീകളെ ശക്തിപ്പെടുത്തുമെന്ന് അഫ്ഷീല...

Read More >>
പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

Mar 11, 2026 11:14 AM

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു

പ്രണവം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം...

Read More >>
രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

Mar 11, 2026 10:38 AM

രണ്ട് മലയോര റോഡുകൾ; കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ് ഉദ്‌ഘാടനം ചെയ്തു

കുളങ്ങരത്ത്-നമ്പിത്താൻകുണ്ട് -വാളൂക്ക്-വിലങ്ങാട് റോഡ്...

Read More >>
'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '-  എം.കെ ഭാസ്കരൻ

Mar 10, 2026 08:21 PM

'എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ

എൽ.ഡി.എഫ് നടത്തിയ വികസന പ്രവർത്തനങ്ങൾ തുടർ ഭരണത്തിന് ശക്തി പകരും '- എം.കെ ഭാസ്കരൻ...

Read More >>
Top Stories

News Roundup

Entertainment News