നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി മത്സ്യ മാർക്കറ്റിലെ കോഴി അറവു മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് മത്സ്യ മാർക്കറ്റും, പരിസരവും ദുർഗന്ധം വമിക്കുന്നു.

കോഴി കച്ചവടക്കാർ ദൈനം ദിനം അറവു മാലിന്യങ്ങൾ സ്വകാര്യ ഏജൻസി വഴി നീക്കം ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ വേറെ ഏജൻസിക്ക് അറവു മാലിന്യം നീക്കം ചെയ്യാൻ കൂടുതൽ പൈസ വാങ്ങി കരാർ നൽകുകയും ഇവർ കൃത്യതയോടെ എടുക്കാത്തതിനെ തുടർന്ന് മാർക്കറ്റിൽ മാലിന്യം കുമിഞ്ഞുകൂടുന്ന സ്ഥിതി വരികയും ദുർഗന്ധത്താൽ പരിസരത്തു പോലും ആർക്കും പോകാൻ കഴിയാത്ത സ്ഥിതി വരികയും ചെയ്തു.
മാലിന്യത്തിൽ പുഴു അരിക്കുന്ന അവസ്ഥ കൂടി ആയിരുന്നു. അതിനെ തുടർന്ന് ഇന്ന് മത്സ്യവിതരണം താറുമാറായിരിക്കുകയാണ്.
ഹോട്ടലിലേയും കച്ചവട സ്ഥാപനത്തിലേയും മാലിന്യത്തിനും മറ്റും പിഴയിടീക്കുന്ന പഞ്ചായത്തിലേയും, ആശുപത്രിയിലേയും ആരോഗ്യ വിഭാഗം ജീവനക്കാർക്ക് ഇതു സംബന്ധിച്ച് മിണ്ടാട്ടമില്ല.
#Where #health #department #Kallachi #fish #market #full #stench