എടച്ചേരി: പ്രഭാത സവാരി കഴിഞ്ഞ് വീടിന് സമീപത്തെത്തി വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. മരണം കാരണം ഹൃദയാഘാതത്താലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് .
എടച്ചേരിക്കടുത്ത് ഇരിങ്ങണ്ണൂർ റോഡിൽ വയലോരം ബസ് സ്റ്റോപ്പിന് സമീപത്തെ ചിറപ്പുറത്ത് താഴെക്കുനി വിജീഷ് (38) ആണ് മരിച്ചത്.
ഇന്ന് ബന്ധുവിനൊപ്പം പ്രഭാത സവാരിക്കിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സംഭവിച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് വൈകിട്ട് നാല് മണിയോടെ മൃതദ്ദേഹം വീട്ടിൽ എത്തിച്ചു. രണ്ട് വർഷത്തോളം പ്രവാസിയായിരുന്ന വിജീഷ് അടുത്തിടെയാണ് നാട്ടിൽ എത്തിയത്.
ഗൾഫിൽ ജോലി ചെയ്യുന്ന സഹോദരൻ നാട്ടിൽ എത്തിയ ശേഷം ഇന്ന് രാത്രി 11 മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.
അച്ഛൻ : പരേതനായ ബാലൻ,അമ്മ :രാധ.
ഭാര്യ: ശിൽപ ,
മകൻ : ആർവിൻ ( പുറമേരി പ്രോവിഡൻസ് സ്കൂൾ എൽ. കെ ജി വിദ്യാർത്ഥിയാണ് .
സഹോദരങ്ങൾ: രാജേഷ്,രജീഷ്, രജിലേഷ്.
#young #man #collapsed #died #during #morning #ride #death #due #heartattack