Mar 20, 2025 09:17 AM

നാദാപുരം : (nadapuram.truevisionnews.com) മയക്ക് മരുന്ന് കേസുകളിലെ കരുതൽ തടങ്കൽ നിയമം പ്രകാരം കോഴിക്കോട് വളയത്ത് ഒരാൾ അറസ്റ്റിൽ. ചെക്യാട് സ്വദേശി ചേണി കണ്ടി നംഷിദ് (38) നെയാണ് അറസ്റ്റ് ചെയ്തത്.

ഒരു വർഷത്തേക്കാണ് പ്രതിക്കെതിരെ കരുതൽ തടങ്കൽ നിയമം നടപ്പിലാക്കിയത്. ചെന്നൈയിലെ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ റീജണൽ ഓഫീസിൽ നിന്നുള്ള ഉത്തരവിനെ തുടർന്നാണ് നടപടി. അറസ്റ്റിലായ പ്രതിയെ ഇന്ന് തിരുവനന്തപുരം പൂജപ്പുര ജയിലിലേക്ക് അയക്കും.

വളയം, നാദാപുരം പൊലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നാല് മയക്ക് മരുന്ന് കേസുകൾ നിലവിൽ ഉണ്ട്. പ്രതി തുടർച്ചയായി വീണ്ടും വീണ്ടും ലഹരി വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായതോടെയാണ് കേന്ദ്ര നിയമ പ്രകാരമുള്ള പ്രത്യേക കരുതൽ തടങ്കൽ. കോഴിക്കോട് ജില്ലയിൽ ഈ വകുപ്പ് പ്രകാരം പൊലീസ് നടപടി സ്വീകരിച്ച ആദ്യത്തെ പ്രതിയാണ് നംഷിദ്.





#Narcotics #case #Youth #arrested #Valayam #under #preventive #detention #act

Next TV

Top Stories