നാദാപുരം: (nadapuram.truevisionnews.com) ജനകീയാസൂത്രണം പദ്ധതി പ്രകാരം പുറമേരി പഞ്ചായത്തിൽ കന്നുകുട്ടി വിതരണം പ്രസിഡന്റ് വി. കെ ജ്യോതി ലക്ഷ്‌മി ഉദ്ഘാടനം ചെയ്‌തു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. എം വിജിഷ അധ്യക്ഷത വഹിച്ചു. ഡോക്‌ടർ ഡോ: പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ടി.പി സീന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. എം ഗീത, മെമ്പർ രവി കൂടത്താം കണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഒരു വാർഡിൽ 5 വീതം 85 കന്നു കുട്ടികളെയാണ് വിതരണം ചെയ്യുന്നത്. 6,80000 രൂപ പദ്ധതി വിഹിതം 8000 വീതം ഗുണഭോക്തൃ വിഹിതവും നൽകി കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം പോത്തു കുട്ടികളെ വിതരണം ചെയ്തപ്പോൾ കർഷകർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലും ക്ഷീര മേഖലയിലെ പ്രതിസന്ധി കൂടി പരിഗണിച്ചാണ് കന്നു കുട്ടി പദ്ധതി ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്തു നടപ്പിലാക്കിയതെന്ന് പ്രസിഡൻ്റ് അറിയിച്ചു.
#Population #Planning #Project #Distribution #calves #outer #ring